National News

ജനിതക മാറ്റം സംഭവിച്ച കൊറോണ; വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി

New coronavirus strain not found in samples tested in India, says ICMR-NARI  director

ഇന്ത്യയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി. പുതിയ വൈറസ് വകഭേദം കണ്ടെത്തിയവരിൽ രണ്ട് വയസുകാരിയും ഉൾപ്പെടുന്നു. അതിവേഗം രോഗം പടർത്തുന്ന ഈ വൈറസ് വകഭേദത്തിൻ്റെ റിപ്പോർട്ട് വന്നപ്പോൾ തന്നെ കേന്ദ്രം മുൻകരുതൽ നടപടി ആരംഭിച്ചിരുന്നു. ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്താൻ പത്തു ലാബുകളുടെ കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ട്. 33000 പേരാണ് കഴിഞ്ഞ ഒരു മാസത്തിൽ യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയത്. പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചവരെ ആശുപത്രികളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട് . ഇവരോടൊപ്പം യാത്ര ചെയ്തവരെയും സമ്പർക്കത്തിൽ വന്നവരെയും പരിശോധിക്കും. ഡിസംബർ 31 വരെയാണ് യുകെയിൽ നിന്നുള്ള വിമാനങ്ങൾ വിലക്കിയത്. ഇത് നീട്ടിയേക്കും. കൊവിഡ് വാക്സിൻ പുതിയ വൈറസിനെയും ചെറുക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ മരുന്നിൻ്റെ ഡ്രൈറൺ വിജയകരമെന്നും സർക്കാർ അറിയിച്ചു. കൂടുതൽ രാജ്യങ്ങളിൽ ജനിതകമാറ്റം വന്ന വൈറസ് റിപ്പോർട്ട് ചെയ്തു അമേരിക്കയിലും സ്പെയിനിലും പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത അത്യാവശ്യമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!