information

അറിയിപ്പുകൾ

Download Free png announcement, megaphone, loudspeaker, shout, protest ...  - DLPNG.com

കെല്‍ട്രോണില്‍ ലോജിസ്റ്റിക്സ് & സപ്ലൈചെയിന്‍ മാനേജ്മെന്റ് കോഴ്സ്

കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ ലോജിസ്റ്റിക്സ് & സപ്ലൈചെയിന്‍ മാനേജ്മെന്റ് കോഴ്സലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു. വിശദ വിവരങ്ങള്‍ക്ക് : 0495 2301772.

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 26ന്

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 26 ന് രാവിലെ 10.30 ന് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. അസോസിയേറ്റ് റിസര്‍ച്ച് ഫാക്കല്‍റ്റി – ജൂനിയര്‍ ഡോക്ടര്‍ (യോഗ്യത : ബി.എ.എം.എസ്, ബി.എച്ച്.എം.എസ്), ജൂനിയര്‍ ക്ലസ്റ്റര്‍ ഹെഡ് (യോഗ്യത : എം.എസ്.ഡബ്ല്യൂ/ എം.ബി.എ) അസിസ്റ്റന്റ് മാനേജര്‍ – സെയില്‍സ്, മാര്‍ക്കറ്റിങ്ങ് കോ-ഓര്‍ഡിനേറ്റര്‍, ടീം ലീഡര്‍, മാനേജ്മെന്റ് ട്രെയിനി, (യോഗ്യത : ബിരുദം), ടെലി മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്, ഓപ്പണ്‍ മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ്, കലക്ഷന്‍ എക്സിക്യൂട്ടീവ്, സെയില്‍സ് എക്സിക്യുട്ടീവ് (യോഗ്യത : പ്ലസ്ടു) തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്. ഫോണ്‍: 0495 2370176, 2370178.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച 29 ന്

കോഴിക്കോട് മാളിക്കടവ് ജനറല്‍ ഐ.ടി.ഐയില്‍ മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഡിസംബര്‍ 29 ന് രാവിലെ 11 മണിയ്ക്ക് കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. യോഗ്യത : എംആര്‍എസി ട്രേഡില്‍ എന്‍ടിസി / എന്‍എസിയും മൂന്ന് വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ -0495 2377016

സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ സീറ്റൊഴിവ്

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ സോളാര്‍ ടെക്നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിങ്ങ്, ഹാര്‍ഡ്വേര്‍ & നെറ്റ് വര്‍ക്കിങ്ങ് എന്നീ കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2370026, 8891370026.

ഗതാഗതം ഭാഗികമായി നിരോധിച്ചു

ബാലുശ്ശേരി-കുറുമ്പൊയില്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ പനങ്ങാട് നോര്‍ത്ത് മുതല്‍ കണ്ണാടിപൊയില്‍ വരെ ഇന്ന് (ഡിസംബര്‍ 23) മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്പ്സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് കോഴിക്കോട് ജില്ലാ ഓഫീസില്‍ അംഗത്വം ലഭിച്ച തൊഴിലാളികളുടെ മക്കളില്‍ 2019-2020 അദ്ധ്യയനവര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടി ഉന്നത വിജയം കൈവരിച്ചവരില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മാര്‍ക്ക് ലിസ്ററുകളുടേയും സര്‍ട്ടിഫിക്കററുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അനുബന്ധ രേഖകളും സഹിതം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി 2021 ജനുവരി 15. ഫോണ്‍ : 0495 2372434

ബി.ടെക് സ്‌പോട്ട് അഡ്മിഷൻ 28ന്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിൽ ബി.ടെക് കോഴ്‌സിൽ നിലവിലുള്ള ഒഴിവുകൾ 28ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. താൽപര്യമുള്ള വിദ്യാർഥികൾ കോളേജിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ ശേഷം രാവിലെ ഒൻപതിന് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.cet.ac.in.
പി.എൻ.എക്‌സ്. 4431/2020

ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ 30ന്
തലശ്ശേരി, ചൊക്ലി സർക്കാർ കോളേജിൽ ഹിസ്റ്ററി, ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും നെറ്റ്/ പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഇന്റർവ്യൂ 30ന് രാവിലെ 11ന് കോളേജിൽ നടക്കും.
പി.എൻ.എക്‌സ്. 4432/2020

ചീഫ് റേഡിയോഗ്രാഫർ ഒഴിവ്
കോഴിക്കോട് മെഡിക്കൽ കോളേജ് എം.ആർ.ഐ സ്‌കാൻ യൂണിറ്റിലേക്ക് ചീഫ് റേഡിയോഗ്രാഫർ തസ്തികയിൽ കരാർ നിയമനത്തിന് കെ.എച്ച്.ആർ.ഡബ്ല്യു.എസ് അപേക്ഷ ക്ഷണിച്ചു. 28നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ mdkhrws2018@gmail.com ൽ അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് www.khrws.kerala.gov.in.
പി.എൻ.എക്‌സ്. 4437/2020

കെൽട്രോണിൽ തൊഴിൽ അധിഷ്ഠിത മീഡിയ കോഴ്‌സുകൾ
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ തിരുവനന്തപുരത്തെ ശാസ്തമംഗലത്തുള്ള കെൽട്രോൺ അഡ്വാൻസ്ഡ് ട്രെയിനിങ് സെന്ററിൽ മീഡിയ ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. വീഡിയോ എഡിറ്റിങ്, വിഷ്വൽ എഫക്ട്‌സ്, ഫോട്ടോഗ്രഫി, സൗണ്ട് എൻജിനിയറിങ്, ഓഡിയോ വിഷ്വൽ എൻജിനിയറിങ്, മീഡിയ എൻജിനിയറിങ് എന്നീ കോഴ്‌സുകൾക്ക് ജനുവരി 15നകം അപേക്ഷിക്കണം.
വിശദവിവരങ്ങൾക്ക്: 0471-4011477, 80789 39333, 94969 39333 എന്ന നമ്പറിലോ, റ്റി.സി.9/1193-5, ശ്രീപൂയം, മംഗലം ലെയിൻ, ശാസ്തമംഗലം, തിരുവനന്തപുരം-10 എന്ന വിലാസത്തിലോ ബന്ധപ്പെടണം.
പി.എൻ.എക്‌സ്. 4438/2020

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!