Trending

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ യുഡിഎഫ്

Kerala governor Arif Mohammed Khan praises CM Pinarayi for developmental  intiatives | The News Minute

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ യുഡിഎഫ്. യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയില്‍ യോഗം ചേര്‍ന്നു. പ്രമേയം പോരാ, നിയമം വേണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാർഷിക നിയമനത്തിനെതിരെ പ്രമേയം പാസാക്കാനായിരുന്നു ഒരു മണിക്കൂർ നിയമസഭാ സമ്മേളനം ചേരാൻ മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്തത്. എന്ത് അടിയന്തര സാഹചര്യമാണ് സമ്മേളനം ചേരാനെന്ന് ഗവർണർ സർക്കാരിനോട് വിശദീകരണം തേടി. കാർഷിക നിയമത്തിനെതിരെ രാജ്യത്തെ പ്രതിഷേധം ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ വിശദീകരണം അംഗീകരിക്കാതെ വീണ്ടും ഗവർണർ വിശദീകരണം തേടി. സർക്കാർ സമാനമായ വിശദീകരണം നൽകി. രണ്ടാമത് നൽകിയ വിശദീകരണം തള്ളിക്കൊണ്ടാണ് ചരിത്രത്തിലാധ്യമായി നിയമസഭാ സമ്മേളനം വിളിക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ തള്ളിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!