National News

റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പില്‍ കൊവിഡ് വ്യാപനം;നിരവധിസൈനികര്‍ സമ്പര്‍ക്ക പട്ടികയില്‍

COVID-19 | Oracle

റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പില്‍ കൊവിഡ് വ്യാപനം. ആര്‍മി ബേസ് ആശുപത്രിയില്‍ ഒറ്റ ദിവസം മാത്രം കൊവിഡ് ബാധിച്ച് 86 സൈനികരെ പ്രവേശിപ്പിച്ചതായാണ് വിവരം. നിരവധിസൈനികര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത് പരേഡിന്‍റെ ഒരുക്കങ്ങളെ ആശങ്കയിലാക്കി. സംഭവത്തോട് കരസേന പ്രതികരിച്ചില്ല. റിപ്പബ്ലിക് ദിന പരേഡ്, ആര്‍മി ഡേ, ബീറ്റിങ് റിട്രീറ്റ് അടക്കമുള്ള ചടങ്ങുകള്‍ക്കായി ഒന്നരമാസത്തിലേറേയായ് സൈനിക സംഘം ദില്ലിയിലുണ്ട്. തലസ്ഥാനത്തേക്ക് എത്തുന്നതിന് മുന്‍പ് ഇവരുടെ കൊവിഡ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചിലര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടതോടെയാണ് ആര്‍ഡ‍ിപി ക്യാമ്പില്‍ വ്യാപകമായി കൊവിഡ് പരിശോധന നടത്തിയത്. ഇതില്‍ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നെഗറ്റീവായവരില്‍ പലരും രോഗികളുടെ പ്രാഥമിക പട്ടികയില്‍ ഉള്ളതിനാല്‍ വ്യാപന തോത് കൂടാൻ സാധ്യതയുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!