News

നിരവധി പിടിച്ചുപറി കേസിലെ പ്രതി അജ്നാസ് റിമാൻ്റിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ രാത്രി കാല പിടിച്ചുപറി സംഘത്തിലെ പ്രധാന കണ്ണി അന്നശ്ശേരി പരപ്പാറ സ്വദേശി അജ്നാ സ് (26 വയസ്സ്) നെ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലീസ് ഇൻസ്പെക്ടർ
എ. ഉമേ ഷും ചേർന്ന് പിടികൂടി.

നഗരത്തിൽ രാത്രികാലങ്ങളിൽ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ഫോണുകളും പണവും അപഹരിച്ചു കൊണ്ടു പോകുന്ന നിരവധി പരാതികൾപോലീസ് സ്റ്റേഷനുകളിൽ ലഭിച്ച സാഹചര്യത്തിൽ നഗരത്തിൽ പോലീസ് രാത്രി കാലപരിശോധന ശക്തമാക്കിയിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ടൗൺ സ്റ്റേഷൻ പരിധിയിലെ സി.എച്ച് ഒവർ ബ്രിഡ്ജിനടുത്തെ സ്ഥാപനത്തിൻ്റെ ഗ്ലാസ്സ് ഡോറിൽ തുണിയിൽ കല്ലു കെട്ടി തകർത്ത് അകത്തു കയറി മൊബൈൽ ഫോണും വിലപ്പെട്ട രേഖകളും മോഷണം നടത്തിയിരുന്നു.മോഷണം നടത്തിയ ആളെ കുറിച്ച് വ്യക്തമായ സൂചന ക്രൈം സ്ക്വാഡിന് ലഭിച്ചിരുന്നു.

ഇതിനിടയിൽ ഇന്നലെ പുലർച്ചെ പോലീസ് പരിശോധനക്കിടെ, ഒരാൾ കോഴിക്കോട് മോഡൽ സ്കൂൾ പരിസരത്ത് അസ്വാഭാവികമായി കറങ്ങി നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തിപ്പോൾ അജിനാസ് ആണെന്ന് പോലീസിന് മനസ്സിലാവുകയും ചെയ്തു.പോലീസിനെ കണ്ട് ഓടി മറയാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.പി ടി കൂടിയപ്പോൾ അജിനാസിൻ്റെ കൈവശം മോഷണം നടത്തിയ മൊബൈൽ ഫോൺ ഉണ്ടായിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ടൗൺ സ്റ്റേഷൻ പരിധിയിലെ മോഷണം നടത്തിയത് സമ്മതിക്കുകയും കൂടാതെ എലത്തൂർ, കസബ പോലീസ് സ്റ്റേഷനുകളിലെ മോഷണ കേസുകൾക്ക് വ്യക്തമായ സൂചനയും പോലീസിന് ലഭിച്ചു. ലഹരിമരുന്ന് ഉപയോഗിച്ചാണ് ഇയാൾ മോഷണം നടത്തുന്നതെന്നും മോഷണശ്രമം മറ്റാരെങ്കിലും കാണാൻ ഇടവന്നാൽ അവരെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതും ഇയാളുടെ രീതിയാണെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വെള്ളയിൽ, കൊയിലാണ്ടി പോലീസ് സ്റ്റേഷനുകളിൽ കേസുണ്ടെന്നും നൈറ്റ് ഔട്ട് റോബറി സംഘങ്ങളെ കുറിച്ച് സൂചന ലഭിച്ചതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും ടൗൺ പോലീസ് ഇൻസ്പെക്ടർ എ.ഉമേഷ് പറഞ്ഞു.

സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, എം. ഷാലു, ഹാദിൽ കുന്നുമ്മൽ, എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്
കൂടാതെടൗൺ പോലീസ് സബ്ബ് ഇൻസ്പെക്ടർ മാരായ അബ്ദുൾസലിം, സുബ്രമണ്യൻ, സീനിയർ സിപിഒ ഉദയൻ,
എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!