Local News

ആരാമ്പ്രം ഗവ: സ്കൂൾ സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം നടത്തി


This image has an empty alt attribute; its file name is 934334db-2a85-4e1b-a95f-e0207cceb1be

വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീട്ടിൽ ഹോംലാബ് സജ്ജീകരിച്ചതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയരക്ടർ വി.പി.മിനി നിർവഹിച്ചു. ഒരു മാസം നീണ്ട ഹോംലാബ് തീവ്രയജ്ഞ കാംമ്പയ്‌ൻ്റെ ഭാഗമായി 480 വീടുകളിൽ പരീക്ഷണമൂലകൾ സജ്ജീകരിച്ചു.18 ക്ലാസ് ഡിവിഷനുകളിലെ ക്ലാസ് തലപ്രഖ്യാപനങ്ങൾ കഴിഞ്ഞ ആഴ്ച പൂർത്തീകരിച്ചിരുന്നു. പ്രഖ്യാപന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് എം.കെ ഷമീർ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ വി.വി പ്രേമരാജൻ ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ ബി.മധു ,ഡയറ്റ് ഫാക്കൾട്ടികളായ ഡോ: യു.കെ അബ്ദുൽ നാസർ ,ദിവ്യാ ദാമോദരൻ ,എ.ഇ.ഒ വി.മുരളീകൃഷ്ണൻ ,ബി .പി.സി വി.മെഹറലി ഹെഡ്മാസ്റ്റർ വി.കെ മോഹൻ ദാസ്,ഉപജില്ല സയൻസ് ക്ലബ് കൺവീനർ എം.പി.അബ്ദുറഹിമാൻ, സീനിയർ അസിസ്റ്റൻറ് പി.കെ സജീവൻ ,ഹോം ലാബ് പ്രൊജക്ട് കോ ഓർഡിനേറ്റർ കെ.അബ്ദുൽ ശുക്കൂർ ,എസ് .ആർ .ജി കൺവീനർമാരായ ഷീജ സുരേന്ദ്രൻ ,പി.ആബിദ, കെ.സാജിത സയൻസ് ക്ലബ് സെക്രട്ടറി ഫാതിമ നെഹെൻ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികളിൽ ശാസ്ത്രീയമനോഭാവവും ശാസ്ത്ര ചിന്തയും നൈപുണിയും വളർത്തുക എന്ന ലക്ഷ്യവുമായാണ് ഹോംലാബ് പദ്ധതി വിദ്യാലയം ഏറ്റെടുത്തത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!