National News

രാജ്യത്ത് 24 മണിക്കൂറിനിടെ 25,152 പേർക്ക് കൊവിഡ്;പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ കണക്കില്‍ കേരളം ഇപ്പോള്‍ രാജ്യത്ത് ഒന്നാമത്

COVID19-II: Go Corona Go- Decoding India's legal battle against the  outbreak – Law School Policy Review

24 മണിക്കൂറിനിടെ 25,152 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 10,004,599 ആയി. നിലവിൽ 3,08,751 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 1,45,136 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ 347 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി പിന്നിടാൻ 325 ദിവസമാണ് എടുത്തത്. അതേസമയം, 95,50,712 പേര്‍ ഇതുവരെ രോഗമുക്തി നേടി. ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗമുക്തി നിരക്കുള്ള രാജ്യം ഇന്ത്യയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് 2020 ജനുവരി 30 ന് കേരളത്തിലാണ്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ കണക്കില്‍ കേരളമാണ് ഇപ്പോള്‍ രാജ്യത്ത് ഒന്നാമത്. അതേസമയം, ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ മഹാരാഷ്ട്രയിലാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!