Trending

കോവിഡ് വാക്സിന്‍ വിതരണം‍; മുൻഗണന പട്ടികയിൽ മാറ്റം വരുത്തി കേന്ദ്രം

കോവിഡ് വാക്സിന്‍ വിതരണം‍; മുൻഗണന പട്ടികയിൽ മാറ്റം വരുത്തി കേന്ദ്രം പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിന്‍റെ മുൻഗണന പട്ടികയിൽ 50 വയസിൽ താഴെ പ്രായമുള്ള മറ്റ് അസുഖബാധിതരെ കൂടി മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി മാറ്റം വരുത്തി കേന്ദ്ര സർക്കാർ പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. പുതിയ മാനദണ്ഡം അനുസരിച്ച് പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.

ആരോഗ്യ പ്രവ൪ത്തക൪, കോവിഡ് പ്രതിരോധത്തിൽ മുൻനിരയിലുള്ള പൊലീസുദ്യോഗസ്ഥ൪, സൈനിക-അ൪ധ സൈനിക വിഭാഗങ്ങൾ അമ്പത് വയസിന് മുകളിൽ പ്രായമുള്ളവ൪ എന്നിവരെയാണ് വാക്സിൻ വിതരണത്തിന്‍റെ മുൻഗണന പട്ടികയിൽ കേന്ദ്രം ആദ്യം ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇതിൽ മറ്റ് അസുഖങ്ങളുള്ള 50 വയസിൽ താഴയുള്ളവരെ കൂടി ഉൾപ്പെടുത്തുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് പുതിയ ഗുണഭോക്താക്കളെ കണ്ടത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ഉയ൪ന്ന രക്തസമ്മ൪ദം, അപസ്മാരം, പ്രമേഹം, ശ്വാസകോശ സംബന്ധമോ ഹൃദയ സംബന്ധമോ ആയ അസുഖം, വിവിധ തരം ക്യാൻസറുകൾ എന്നിങ്ങനെ മറ്റ് രോഗങ്ങളുള്ളവ൪ക്കാണ് വാക്സിൻ വിതരണം ചെയ്യുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!