Local News

ടീം ബി ചാരിറ്റബിൾ ട്രസ്റ്റ്;പോക്‌സോ കേസ് പ്രതി ബഷീർ കീഴടങ്ങി

ടീം ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ബഷീർ കീഴടങ്ങി.ടീം ബി ചാരിറ്റബിൾ കേസ് അന്വേഷിക്കുന്നതിനിടെയാണ് പീഡനത്തിനിരയായ അയൽ ജില്ലക്കാരിയും, ടീം ബിയിലെ അന്തേവാസിയുമായിരുന്ന പെൺകുട്ടിയുടെ മൊഴിൽ ടീം ബി യുടെ ചെയർമാൻ കൂടിയായ ബഷീറിനും സുഹൃത്തിനുമെതിരെ അന്വേഷണം നടന്നിരുന്നത്.
മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിച്ചു വന്ന സ്ഥാപനമായിരുന്നു ടീം ബി ,പിന്നീടാണ് ചൂലൂരിലേക്ക് മാറ്റിയത്.ഇവിടെ വെച്ചും പെൺകുട്ടിയെ ബഷീർ പീഡിപ്പിച്ചതായി പെൺക്കുട്ടിമൊഴി നൽകിയിട്ടുണ്ട് .ഇതിന്റെ അടിസ്ഥനത്തിൽ കുന്ദമംഗലം പോലീസ് ആണ് കേസ് രെജിസ്റ്റർ ചെയ്തിരുന്നത്.എന്നാൽ പ്രതി ബഷീർ ഏറെ കാലമായി ഒളിവിലായിരുന്നു തുടർന്നാണ് .എന്നാൽ പ്രതി ബഷീർ ഏറെ കാലമായി ഒളിവിലായിരുന്നു തുടർന്നാണ് കോഴിക്കോട് പോക്‌സോ കോടതിയിൽ ഇയാൾസ്വമേധയാ കീഴടങ്ങിയത്.
യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തെ ചൊല്ലി നിരവധി പരാതികൾപൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ചാരിറ്റബിൾ ട്രസ്റ്റ് അടച്ചു പൂട്ടാനായി പോലീസ് എത്തിയപ്പോൾ പോലീസിന്റെ കൃത്യ നിർവഹണത്തിന് തടസ്സമുണ്ടാക്കുന്ന തരത്തിൽ ബഷീർ ഏർപെടുത്തിയ ഗുണ്ടകൾ പെരുമാറുകയും പോലീസ് ഇവരെ ആറസ്റ് ചെയ്ത് നീക്കുകയുമായിരുന്നു.
കൂടാതെ വയോധികയെ ആക്രമിച്ച് സ്വർണവും പണവും കവർന്നതടക്കം ട്രസ്റ്റിന് മേലും നിരവധി കേസുകൾ നിലനിൽക്കുണ്ട് ഈ സാഹചര്യത്തിലാണ് ഇയാൾ ഇപ്പോൾ കീഴടങ്ങിയിരിക്കുന്നത്കൂടാതെ മറ്റൊരു വയോധികയുടെ അക്കൗണ്ടിലെ പണം തട്ടിയെടുത്ത് ബഷീറിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടും പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.ഇതുമായും പോലീസ് അന്വേഷണം നടത്തിവരുകയാണ്.ഫോർവെർഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റി അംഗമാണ് ബഷീർ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!