
കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക വിരുദ്ധബില്ലിനെതിരെ സമരമുഖത്തുള്ള കര്‍ഷകര്‍ക്കെതിരെ പരാമര്‍ശവുമായി കേന്ദ്രമന്ത്രി റാവു സാഹിബ് ദാന്‍വെ. പാക്-ചൈനീസ് ഗൂഢാലോചനയാണ് കര്‍ഷകസമരത്തിന് പിന്നിലെന്നും മുസ്ലീമുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയമങ്ങളില്‍ രാജ്യത്തെ മുസ്ലീമുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. പക്ഷേ അത് വിലപ്പോവാത്തതിനാലാണ് കര്‍ഷകരെ അവര്‍ രംഗത്തിറക്കിയത്. പുതിയ നിയമങ്ങള്‍ മൂലം കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാകുമെന്ന് അവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണെന്നും ദാന്‍വെ പറഞ്ഞു.
കര്‍ഷകരുടെ പ്രധാനമന്ത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ കര്‍ഷകര്‍ക്ക് എതിരായിരിക്കില്ല. കേന്ദ്രം പണം ചിലവിടുന്നത് കര്‍ഷകരുടെ ക്ഷേമത്തിലാണ്. അത് മറ്റുളളവര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും റാവു സാഹിബ് ദാന്‍വെ പറഞ്ഞു. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ ഒരു ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രക്ഷോഭത്തിന് പിന്നില്‍ ചൈനയുടെയും പാകിസ്താന്റെയും കരങ്ങളാണ്. രാജ്യത്തെ മുസ്ലീമുകളെയാണ് അവര്‍ ആദ്യം അവര്‍ സ്വാധീനിച്ചത്. ദേശീയ പൗരത്വ രജിസ്റ്റര്‍ വരുന്നു, പൗരത്വനിയമ ഭേദഗതി വരുന്നു ആറുമാസത്തിനുളളില്‍ മുസ്ലീമുകള്‍ രാജ്യം വിട്ടുപേകേണ്ടി വരുമെന്ന്. എന്നാല്‍ ആ ശ്രമങ്ങള്‍ വിജയിച്ചില്ല. ഇപ്പോള്‍ അവര്‍ കര്‍ഷകര്‍ക്ക് പിന്നാലെയാണ്. ഇത് മറ്റുരാജ്യങ്ങളുടെ ഗൂഢാലോചനയാണ്.’ -ദാന്‍വെ പറഞ്ഞു.

