Technology

ആന്‍ഡ്രോയിഡിനേക്കാള്‍ 60% വേഗം കൂടുതലുള്ള ഒഎസുമായി വാവെയ്‌

അമേരിക്കയുടെ വിലക്കു നേരിടുന്ന ചൈനീസ് സ്മാർട് ഫോൺ നിർമാണ കമ്പനിയായ വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനു ഗൂഗിളിന്റെ ആൻഡ്രോയിഡിനേക്കാൾ 60 ശതമാനം അധികം വേഗമുണ്ടെന്ന് റിപ്പോർട്ട്. ആൻഡ്രോയിഡ് വിലക്ക് നേരിടുന്ന വാവെയ് പുതിയ ഒഎസിലുള്ള ഫോണുകൾ ഇറക്കുമെന്നാണ് അറിയുന്നത്.

ഹോങ്മെങ് ഒഎസിനു ആൻഡ്രോയിഡിനേക്കാൾ വേഗമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത് മറ്റു സ്മാർട് ഫോൺ നിർമാണ കമ്പനികളുടെ റിപ്പോർട്ടിലാണ്. ഒപ്പോ, വിവോ, ടെന്‍സെന്റ് കമ്പനികൾ വാവെയുടെ ഒഎസ് പരീക്ഷിച്ചുവെന്നാണ് അറിയുന്നത്. പുതിയ ഒഎസിലുള്ള ഹാൻഡ്സെറ്റുകൾ ചൈനയിലാണ് ആദ്യം അവതരിപ്പിക്കുക.

ഒക്ടോബറിൽ പത്ത് ലക്ഷം പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കുമെന്നാണ് വാവെയ് അധികൃതർ അറിയിച്ചത്. വാവെയ് മെയ്റ്റ് 30 പുതിയ ഒഎസിലാകും അവതരിപ്പിക്കുക എന്നും സൂചനയുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Technology

അൾട്രാ നൈറ്റ് മോഡുമായി ഒപ്പോ റെനോ 10എക്സ് സൂം

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കി. ഒപ്പോ റെനോ 10 എക്സ് സൂം, ഒപ്പോ റെനോ എന്നീ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത്. റെനോയ്ക്ക്
Technology

മടക്കാവുന്ന സ്‌ക്രീനുള്ള ലെനോവോ ലാപ്‌ടോപ്

മലപോലെ വന്നത് എലിപോലെ പോയി എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു സാംസങിന്റെ മടക്കാവുന്ന, അല്ലെങ്കില്‍ ഫോള്‍ഡബ്ള്‍ ഫോണ്‍. സ്മാര്‍ട്ഫോണ്‍ എന്നു പറഞ്ഞാല്‍ ഫോള്‍ഡബ്ള്‍ ഫോണ്‍ എന്നു മാറാന്‍ പോകുന്നു
error: Protected Content !!