Trending

രാജ്യത്ത് 24 മണിക്കൂറിനിടെ 36,594 പേർക്ക് കൊവിഡ്; 540 മരണം

COVID-19: Over 86,000 Cases in Last 24 Hours Take India

രാജ്യത്ത് 24 മണിക്കൂറിനിടെ 36,594 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 95,71,559 ആയി. 540 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,39,188 ആയി ഉയര്‍ന്നു. 90,16,289 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. അതേസമയം, രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും. ഇത് രണ്ടാം തവണയാണ് കൊവിഡിൽ സർവ്വ കക്ഷി യോഗം വിളിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ഉൾപ്പെടെയുള്ളവരും പങ്കെടുത്തേക്കും. കൊവിഡ് വാക്സിൻ വിതരണത്തിന്റെ മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്യും. 10 എംപിമാരിൽ കൂടുതലുള്ള പാർട്ടികൾക്കു മാത്രമേ യോഗത്തിൽ സംസാരിക്കാൻ അനുമതിയുള്ളൂ. എല്ലാ ഇന്ത്യക്കാർക്കും എന്ന് സൗജന്യ വാക്സിൻ ലഭിക്കുമെന്ന് ഇന്നത്തെ സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!