Trending

മറഡോണയുടെ മരണം;ചികിത്സ സംഘത്തിലെ സൈക്യാട്രിസ്റ്റിന്റെ വീട്ടിലും ഓഫീസിലും പരിശോധന നടത്തി

മറഡോണയുടെ മരണം ; സൈക്യാട്രിസ്റ്റിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്

ഫുട്‌ബോള്‍ താരം ഡീഗോ മറഡോണയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന അര്‍ജന്റീനന്‍ പൊലീസ് സംഘം, താരത്തെ ചികിത്സിച്ചിരുന്ന സംഘത്തിലെ സൈക്യാട്രിസ്റ്റിന്റെ വീട്ടിലും ഓഫീസിലും പരിശോധന നടത്തി. അഗസ്റ്റീന കൊസച്ചോവിന്റെ ബ്യൂണസ് എയേഴ്‌സിലെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടന്നത്. ചികിത്സയുമായി ബന്ധപ്പെട്ട് മൊബൈലിലൂടെയും കംപ്യൂട്ടറിലൂടെയും കൈമാറിയ വിവരങ്ങളും വിശദാംശങ്ങളും അന്വേഷണസംഘം ശേഖരിച്ചു. നേരത്തെ അദ്ദേഹത്തിന്റെ ഡോക്ടര്‍ ലിയോപോള്‍ഡോ ല്യൂക്കില്‍ നിന്നും ചികിത്സാ രേഖകള്‍ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു.

സാധാരണഗതിയിലുള്ള പരിശോധനകള്‍ മാത്രമാണ് നടന്നതെന്നും രോഗിയുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ അത് സ്വാഭാവികമാണെന്നുമായിരുന്നു അഗസ്റ്റീനയുടെ ലോയറുടെ പ്രതികരണം. മറഡോണയുടെ അവസാന നാളുകളില്‍ ചികിത്സാ പിഴവുണ്ടായെന്ന് ആരോപിച്ച് മക്കളും കുടുംബ വക്കീലും രംഗത്തെത്തിയിരുന്നു. ചികിത്സയിലെ അനാസ്ഥ മൂലമാണ് മരണമെന്നായിരുന്നു ആക്ഷേപം. ഇതേ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്.

തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം മറഡോണയുടെ ചികിത്സയ്ക്കുണ്ടായിരുന്ന സംഘത്തിലുള്‍പ്പെട്ട സൈക്യാട്രിസ്റ്റാണ് അഗസ്റ്റിന.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!