National News

നടി ഊര്‍മ്മിള മണ്ഡോദ്കര്‍ ശിവസേനയിലേക്ക്

Actor Urmila Matondkar to Join Shiv Sena on Tuesday, Says Party Leader

പ്രശസ്ത ബോളിവുഡ് നടി ഊര്‍മ്മിള മണ്ഡോദ്കര്‍ ശിവസേനയിലേക്ക്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഊര്‍മ്മിള പിന്നീട് പാര്‍ട്ടി വിട്ടിരുന്നു. ചൊവ്വാഴ്ച ശിവസേനയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തില്‍ ഊര്‍മ്മിള ശിവസേനയില്‍ ചേരുമെന്ന് താക്കറെയുമായിഅദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മുംബൈ നോർത്ത് മണ്ഡലത്തിൽ നിന്നുമാണ് ഊര്‍മ്മിള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. കന്നിമത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വയ്ക്കുകയും ചെയ്തു. ഗവർണർ ക്വാട്ട വഴി നിയമസഭയിലേക്ക് ശിവസേന നാമനിർദേശം ചെയ്തവരുടെ പട്ടികയിൽ 46കാരിയായ ഊർമ്മിളയും ഉണ്ടെന്നാണ് റിപ്പോർട്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!