സംസ്ഥാനത്തെ വിവിധ കെ.എസ്.എഫ്.ഇ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. ഗുരുതര ക്രമക്കേടുകളാണ് വിവിധയിടങ്ങളില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ചിട്ടികളില്‍ ആളുകളുടെ എണ്ണം കൂട്ടിക്കണിച്ച് ചില മാനേജര്‍മാര്‍ ബിനാമി തട്ടിപ്പ് നടത്തിയതായാണ് റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനും കെ.എസ്.എഫ്.ഇ ഉപയോഗപ്പെടുത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
4 കെ.എസ്.എഫ്.ഇ കളില്‍ സ്വര്‍ണ പണയത്തിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈടായി വാങ്ങുന്ന സ്വര്‍ണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നെന്നും വിജിലന്‍സ് കണ്ടെത്തി.രണ്ടു ലക്ഷത്തിന് മുകളില്‍ മാസ അടവുകള്‍ വരുന്ന ചിട്ടികളില്‍ ചേരുന്ന ചിറ്റാളന്മാര്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ചുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്.