National News

ദുംക ട്രഷറി തട്ടിപ്പ് കേസില്‍ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ ഡിസംബര്‍ 11ന് കോടതി വാദം കേള്‍ക്കും

Out on parole for son's wedding, Lalu Prasad Yadav gets 6-week bail on  medical grounds

കാലിത്തീറ്റ അഴിമതിക്കേസിലെ ദുംക ട്രഷറി തട്ടിപ്പ് കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയില്‍ ഡിസംബര്‍ 11ന് ജാര്‍ഖണ്ഡ് കോടതി വാദം കേള്‍ക്കും. ചൈബാസ ട്രഷറി കേസില്‍ ലാലുവിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ദുംക ട്രഷറി കേസില്‍ ജാമ്യം ലഭിച്ചിരുന്നില്ല.

ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ കീഴ്ക്കോടതിയില്‍ നിന്ന് കൊണ്ടുവന്ന് വാദങ്ങള്‍ക്ക് മുമ്പ് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ലാലുവിന്റെ അഭിഭാഷകന്‍ പ്രഭാ കുമാര്‍ പറഞ്ഞു. വ്യാഴാഴ്ച റാഞ്ചിയിലെ കെല്ലി ബംഗ്ലാവില്‍ നിന്ന് ലാലുവിനെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റിയിരുന്നു. ഓഗസ്റ്റ് 6 നാണ് യാദവിനെ റാഞ്ചിയിലെ കെല്ലി ബംഗ്ലാവിലേക്ക് മാറ്റിയത്. എന്നാല്‍ ചികിത്സയില്‍ കഴിയുന്ന വാര്‍ഡ് കോവിഡ് വാര്‍ഡാക്കി മാറ്റിയതിനാല്‍ രാജേന്ദ്രയിലേക്ക് മാറ്റുകയായിരുന്നു.

ജാര്‍ഖണ്ഡ് കോടതിയുടെ ഉത്തരവനുസരിച്ച് കാലിത്തീറ്റ അഴിമതിക്കേസില്‍ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ കീഴടങ്ങിയ ലാലുവിനെ 2018 ഓഗസ്റ്റ് 30നാണ് രാജേന്ദ്രയില്‍ പ്രവേശിപ്പിച്ചത്. 2017 ഡിസംബര്‍ മുതല്‍ കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ലാലു ജയിലിലാണ്.

1991 നും 1996 നും ഇടയില്‍ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഡുംക ട്രഷറിയില്‍ നിന്ന് 3.5 കോടി രൂപ തട്ടിപ്പ് നടത്തിയതാണ് കേസ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!