National News

24 മണിക്കൂറിനുള്ളില്‍ ‘നിവര്‍’ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

potential for Low pressure in Arabian Sea; Chance of heavy rain

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ‘നിവര്‍’ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തമിഴ്‌നാട് പുതുച്ചേരി തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. കേരളത്തിന് ഭീഷണി ഇല്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇറാന്‍ ആണ് ‘നിവര്‍’ എന്ന പേര് ചുഴലിക്കാറ്റിന് നല്‍കിയത്. നിലവില്‍ പുതുച്ചേരിക്ക് 700 കിലോമീറ്ററും ചെന്നൈയ്ക്ക് 740 കിലോമീറ്ററും അകലെയുള്ള തീവ്ര ന്യൂനമര്‍ദം, ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറി ബുധനാഴ്ച ഉച്ചയോടെ കാരയ്ക്കലിനുംമഹാബലിപുരത്തിനും ഇടയില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യത.

തമിഴ്‌നാട് പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാട്, പുതുച്ചേരി, കന്യാകുമാരി തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും കരയില്‍ പ്രവേശിക്കുക. നാഗപ്പട്ടണം, തിരുവരുര്‍, കാരയ്ക്കല്‍, പുതുച്ചേരി, പുതുക്കോട്ട, അറിയാലൂര്‍, തഞ്ചാവൂര്‍, വില്ലുപുരം, തുടങ്ങിയ പ്രദേശങ്ങളില്‍ അതിജാഗ്രത നിര്‍ദേശം നല്‍കി. ഇന്ന് വെെകുന്നേരം മുതല്‍ തമിഴ്‌നാട് തീരങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!