
കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ നാല് പേർ നോമിനേഷൻ നൽകിയതുമായി ബദ്ധപ്പെട്ട എൽ ഡി എഫ് ഉന്നയിച്ചആരോപണങ്ങളിൽ കഴമ്പില്ലെന്ന് യുഡിഎഫ് നേതാക്കൾ
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലേക്ക് നോമിനേഷൻ സമർപ്പിച്ച നാല് .യു.ഡി.എഫ് മെമ്പർ മാർക്കെതിരെ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി സൂക്ഷ്മപരിശോധന തടസ്സപ്പെടുത്താൻ ശ്രമിച്ച എൽഡിഎഫ്നടപടി പരാജയഭീതിയിലെന്ന് യുഡിഎഫ് നേതൃത്വം. കുന്ദമംഗലത്ത് ലീഗ് ഹൗസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അന്നത്തെ മെമ്പർമാരായ പത്താം വാർഡിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ജിഷ ചോലക്കമണ്ണിൽ, പതിമൂന്നാം വാർഡിൽ നിന്ന് പത്രിക സമർപ്പിച്ച എം.പി അശോകൻ, പതിനാലാം വാർഡിൽ നിന്ന് പത്രിക സമർപ്പിച്ച കൗലത്ത്, പതിനാറാം വാർഡിൽ നിന്ന് പത്രിക സമർപ്പിച്ച ഷമീന വെള്ളക്കാട്ട് എന്നിവർക്കെതിരെയാണ് പരാതി നൽകിയിരുന്നത്. നോമിനേഷൻ വേളയിൽ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് യു.ഡി.എഫ് നേതാക്കൾ പറഞു.2011-12 ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപെട്ട് എല്ലാ നടപടികളുംഹൈക്കോടതി നിറുത്തിവെച്ചതാണന്നും ഹൈക്കോടതി ഉത്തരവിൻ്റെ കോപ്പി അഡ്വ എം.മുസ്തഫ ബന്ധപെട്ട കക്ഷികൾക്ക് വേണ്ടി ഹാജരായി നിട്ടേണിംഗ് ഓഫീസർക്കും ഗ്രാമ പഞ്ചായത്ത് സിക്രട്ടറിക്കും തൽസമയം നൽകിയതാണെന്നും പറഞ്ഞു. അന്നത്തെ തീരുമാനപ്രകാരം എൽ ഡി എഫ് ഭരിക്കുന്ന ബാങ്കിലാണ് തുക നിക്ഷേപിച്ചതെന്നും അന്നത്തെയോ ഗ ത്തിൽ പങ്കെടുത്ത എല്ലാ വർക്കും തുക അടക്കന്നതിന്ന് നോട്ടീസ് ലഭിക്കുകയും അതിന് കോടതി മറ്റ് നടപടി സ്വീ കരിക്കരുതെന്നും ഓർഡറിൽ പ്രത്യേകം പരാമർശിക്കുന്നുണ്ടെന്ന് ഖാലിദ് കിളി മുണ്ട പറഞ്ഞു ബാലിശമായ ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിച്ച് വോട്ടർമാർക്ക് ഇടയിലും പൊതുജനങ്ങളുടെ ഇടയിലും ആശയ കുഴപ്പം സൃഷ്ടിക്കാനുള്ള നടപടിയിൽ നിന്നും എൽ.ഡി.എഫ് പുറകോട്ട് പോകണമെന്നും യു.ഡി.എഫ്നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കുന്ദമംഗലം നിയോജകമണ്ഡലം യു.ഡി.എഫ് കൺവീനർ ഖാലിദ്കിളി മുണ്ട, ഡി.സി.സി.സിക്രട്ടറി വിനോദ് പടനിലം ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എം.പി കേളു കുട്ടി, ഒ.ഉസ്സയിൻ, അഡ്വ: എം.മുസ്തഫ പങ്കെടുത്തു

