Entertainment National News

നെറ്റ്ഫ്‌ളിക്‌സ് സീരീസില്‍ അമ്പലത്തിനുള്ളിലെ ചുംബനരംഗം; ബഹിഷ്‌കരണ ആഹ്വാനവുമായി ട്വിറ്ററില്‍ ക്യാംപെയ്ന്‍

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ പ്രധാനിയായ നെറ്റ്ഫ്ളിക്സ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ട്വിറ്ററില്‍ പ്രചരണം. നെറ്റ്ഫ്‌ളിക്‌സിന്റേതായി പുറത്തിറങ്ങിയ ഒരു സീരിസില്‍ ക്ഷേത്രപരിസരത്ത് ചുംബന രംഗം ഉള്‍പ്പെടുത്തിയെന്ന പേരിലാണ് കാമ്പെയിന്‍ ആരംഭിച്ചിരിക്കുന്നത്. ബോയ്ക്കോട്ട് നെറ്റ്ഫ്ളിക്സ് എന്ന ഹാഷ്ടാഗിലാണ് പ്രചരണം.

പ്രശസ്ത ഇന്‍ഡോ-അമേരിക്കന്‍ ചലചിത്രകാരി മീര നായര്‍ ഒരുക്കിയ മിനി വെബ് സീരിസ് ആയ ‘ എ സ്യൂട്ടബിള്‍ ബോയ്’ എന്ന മീനി സീരീസിലാണ് ചുംബന രംഗമുള്ളത്. സീരീസ് ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

നെറ്റ്ഫ്ളിക്സ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാക്കളുള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ ബിജെപി നേതാവ് ഗൗരവ് തിവാരി നെറ്റ്ഫ്ളിക്സിനെതിരെ പൊലീസില്‍ പരാതി നല്‍കിയതായാണ് ട്വീറ്റ് ചെയ്തത്. താന്‍ നെറ്റ്ഫ്ളിക്സ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയാണെന്നും ട്വീറ്റിലുണ്ട്.

അതേസമയം നെറ്റ്ഫ്ളിക്സിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യ പശ്ചാത്തലമാക്കി വിക്രം സേഥ് എഴുതിയ പ്രശസ്ത നോവലിന്റെ അതേ പേരിലുള്ള മിനി സീരീസാണ് ‘ എ സ്യൂട്ടബിള്‍ ബോയ്’ ആദ്യം ബിബിസിയുടെ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോം ആയ ബിബിസി ഐ പ്ലെയറിലാണ് സ്യൂട്ടബിള്‍ ബോയ് പ്രദര്‍ശനത്തിനെത്തിയത്. ഇതിന് ശേഷമാണ് നെറ്റ്ഫ്‌ളിക്‌സിലും സീരീസ് പ്രദര്‍ശനം തുടങ്ങിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!