National News

രാജ്യത്തെ കൊവിഡ് രോഗികള്‍ 90 ലക്ഷം കടന്നു ,പ്രതിദിന വര്‍ധന 45,882

Utah Health Officials Announce Second Case of COVID19 | Intermountain  Healthcare

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറു ലക്ഷം കടന്നു. പ്രതിദിന വര്‍ധന 45,882 ആണ്. ആകെ രോഗികളുടെ എണ്ണം 90,04,366 ആയി. ഇന്നലെ 584 പേര്‍ മരിച്ചതോടെ ആകെ മരണം 1,32,162 ആയി. രാജ്യത്ത് ചികിത്സയിലുള്ളത് 4,43,794പേരാണ്. ഇന്നലെ 44,807 പേര്‍ രോഗ മുക്തരായതോടെ രാജ്യത്തെ ആകെ രോഗ മുക്തരുടെ എണ്ണം 84,28,410 ആയി. രോഗ മുക്തി നിരക്ക് 93.6 ശതമാനം. ഇന്നലെ 10,83,397 സാംപിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ദില്ലിയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗ ബാധ 7,546 ആയി. ഇന്നലെ 96 പേര്‍ മരിച്ചതോടെ ദില്ലിയിലെ ആകെ മരണം 8000 കടന്നു. മഹാരാഷ്ട്ര 5,535, ഹരിയാന 2,212,പശ്ചിമ ബംഗാള്‍ 3,620,ആന്ധ്ര 1,316,തമിഴ്നാട് 1,707 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധന.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!