Trending

തദ്ദേശഭരണ തിരഞ്ഞെടുപ്പ് : സംസ്ഥാനത്ത് നവംബർ 18 വരെ ലഭിച്ചത്

തദ്ദേശ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍വകക്ഷിയോഗം വിളിച്ചു |  Local Body Election | Tikkaram Meena | All party meet | Manoramanews |  Breaking News | Manorama News

തദ്ദേശഭരണ തിരഞ്ഞെടുപ്പ് : സംസ്ഥാനത്ത് നവംബർ 18 വരെ ലഭിച്ചത്
82,810 നാമനിർദ്ദേശ പത്രികകൾ
തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ നവംബർ 18 വരെ ലഭിച്ചത് 82,810 നാമനിർദ്ദേശ പത്രികകൾ. ഗ്രാമപഞ്ചായത്തുകളിലേക്ക് 64,767 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 5,612 ജില്ലാ പഞ്ചായത്തുകളിലേക്ക് 664 പത്രികകളുമാണ് ലഭിച്ചത്. 9,865 നാമനിർദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോർപ്പറേഷനുകളിലേക്ക് 1,902 നാമനിർദ്ദേശ പത്രികകളും ലഭിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ 18ന് വൈകിട്ട് ആറുവരെ അപ്‌ലോഡ് ചെയ്തിട്ടുള്ള നാമനിർദ്ദേശ പത്രികകളുടെ കണക്കാണിത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തെ തുടർന്ന് നവംബർ 12 മുതലാണ് പത്രിക സമർപ്പണം ആരംഭിച്ചത്. അവധി ദിനങ്ങളിലൊഴികെ (14, 15) അഞ്ച് ദിവസങ്ങളിലായാണ് പത്രികകൾ ലഭിച്ചത്. പത്രികാ സമർപ്പണം ഇന്ന് (നവംബർ 19) അവസാനിക്കും. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ (നവംബർ 20) നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 23-നാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!