International News

‘ട്രംപ്​ സഹകരിച്ചില്ലെങ്കിൽ കോവിഡ്​ ബാധിച്ച്​ കൂടുതൽ പേർ മരിക്കും’-ബൈഡൻ

2020 presidential debate: What Joe Biden has to do against Trump

യു.എസ്​ തെരഞ്ഞെടുപ്പ്​ ഫലം പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഇനിയും അംഗീകരിക്കാൻ തയാറായില്ലെങ്കിൽ കോവിഡ്​ ബാധിച്ച്​ കൂടുതൽ പേർ മരിച്ചുവീഴുമെന്ന്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ.യു.എസ്​ കോൺഗ്രസിനോട്​ കോവിഡ്​ നിർമാർജനത്തിന്​ പുതിയ ദുരിതാശ്വാസ നിയമനിർമാണം സാധ്യമാക്കാനും സമ്പദ്​വ്യവസ്​ഥയെ ഉയർത്തികൊണ്ടുവരുന്നതിനായി ബിസിനസുകാരോടും തൊഴിലാളി നേതാക്കളോടും ഒരുമിച്ച്​ പ്രവർത്തിക്കാൻ ആവശ്യപ്പെട്ട് സംസാരിക്കുകയായിരുന്നു ​അദ്ദേഹം. ട്രംപ്​ അധികാരം കൈമാറ്റം ചെയ്യാതിരിക്കുകയും കോവിഡ്​ മഹാമാരി പ്രതിരോധത്തിൽ സഹകരിക്കാതിരിക്കുകയും ചെയ്യുന്നത്​ കൂടുതൽ പേരെ മരണത്തിലേക്ക്​ നയിക്കും. രാജ്യം കടുത്ത ശൈത്യത്തിലേക്ക്​ നീങ്ങുകയാണ്​. കാര്യങ്ങൾ വളരെ എളുപ്പത്തിൽ ഇപ്പോൾ കൈകാര്യം ചെയ്​തില്ലെങ്കിൽ പിന്നീട്​ കൂടുതൽ പ്രയാസമാകും -ബൈഡൻ കൂട്ടിച്ചേർത്തു. ട്രംപ്​ അധികാരം കൈമാറാൻ വിസമ്മതിക്കുന്നത്​ ത​െൻറ പ്രവർത്തനങ്ങളെ തടസപ്പെടുത്തുമെന്നും രാജ്യത്തിന്​ തന്നെ നാണക്കേടാണെന്നും ബൈഡൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയിച്ചത്​ താനാണെന്ന്​ സ്വയം പ്രഖ്യാപിച്ച്​ ഡോണൾഡ്​ ട്രംപ്​ വീണ്ടും രംഗത്തെത്തി​യതോടെയായിരുന്നു ബൈഡ​െൻറ പ്രതികരണം. കോവിഡ്​ മഹാമാരിയെ തുടർന്ന്​ ലക്ഷകണക്കിന്​ പേർക്ക്​ അമേരിക്കയിൽ ​െ​താഴിൽ നഷ്​ടപ്പെട്ടിരുന്നു. കൂടാതെ കോവിഡ്​ ബാധിച്ച്​ രണ്ടരലക്ഷത്തോളം പേർ മരണത്തിന്​ കീഴടങ്ങുകയും ചെയ്​തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!