
എക്സൈസ് സ്ക്വാഡ് പരിശോധന: 1400 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക പരിശോധനകളുടെ ഭാഗമായി കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ 1400 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പൂവൻ മലയിൽ നടത്തിയ തിരച്ചിലിലാണ് വാഷ് കണ്ടെടുത്തത്.താമരശ്ശേരി എക്സൈസ് റെയ്ഞ്ചിൽ ക്രൈം രജിസ്റ്റർ ചെയ്തു.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട്,യു.പി.മനോജ് കുമാർ,സി.ഇ.ഒ മാരായ അജിത്ത്, അനിൽ, സൈമൺ, ഫെബിൻ എൽദോസ് എന്നിവർ പങ്കെടുത്തു.

