
ഇന്നലെ വൈകിട്ടോടെ കാണാതായ അദിന് റിയാസ് (20) വീട്ടില്‍ തിരിച്ചെത്തി. കുന്ദമംഗലം പോലീസും രക്ഷിതാക്കളും പരിസരപ്രദേശങ്ങളിലും മറ്റുമായി ഊര്‍ജ്ജിതമായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കവേയാണ് കുട്ടി വീട്ടില്‍ തിരിച്ചെത്തിയത്.
ആ ർ ഇ സി കമ്പനി മുക്ക് എൻ ഐ ടി ക്കു സമീപം ഹയർ സെക്കണ്ടറി അധ്യാപകനായ മുഹമ്മദ് റിയാസ് ജലീലിന്റെ മകനായ അദിൻ റിയാസ് (20 )നെയാണ് ഇന്നലെ വൈകുന്നേരം ഏകദേശം 5.30ഓടെ കാണാതായത്.കുന്ദമംഗലം പോലീസും രക്ഷിതാക്കളും കട്ടാങ്ങലിലും മറ്റ് പരിസരപ്രദേശങ്ങളിലും ഹോസ്റ്റലുകളും മറ്റും കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് കുട്ടി വീട്ടില്‍ തിരിച്ചെത്തിയത്.

