
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തിലേക്ക് അടുക്കവെ ജോര്‍ജിയയിലും നേട്ടമുണ്ടാക്കി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. 16 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ബൈഡന് ജോര്‍ജിയയില്‍ ലഭിച്ചിട്ടുള്ളത്.
99.8 ശതമാനം വോട്ടുകളും എണ്ണിക്കഴിയുമ്പോള്‍ 917 വോട്ടുകള്‍ക്കാണ് ബൈഡന്‍ ലീഡ് ചെയ്യുന്നത്. 97.9 ശതമാനം വോട്ടു എണ്ണി തീരുമ്പോള്‍ നെവാഡയിലും ബൈഡന്‍ മുന്നിലാണ്. ആറ് ഇലക്ട്രല്‍ വോട്ടുകളാണ് ബൈഡന്‍ ഇവിടെ നേടിയത്. 11438 വോട്ടുകള്‍ക്കാണ് ബൈഡന്‍ നെവാഡയില്‍ ലീഡ് ചെയ്യുന്നത്.
99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞ ജോര്‍ജിയയില്‍ നേരത്തെ ബൈഡന്‍ 1500 വോട്ടുകള്‍ക്ക് പിന്നിലായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവസാന നിമിഷത്തില്‍ ബൈഡന് ലഭിച്ച ഭൂരിപക്ഷം കുറയില്ലെന്നാണ് പ്രതീക്ഷ.
ജോര്‍ജിയയില്‍ വിജയിക്കുകയാണെങ്കില്‍ 16 ഇലക്ട്രല്‍ വോട്ട് നേടി 270 എന്ന മാജിക് നമ്പര്‍ ബൈഡന്‍ മറികടക്കും.

