
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പുള്ള പോള്‍ ഫലങ്ങളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്.
ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളെജും സംയുക്തമായി നടത്തിയ പോള്‍ ഫലങ്ങളിലാണ് ബൈഡന്‍ മുന്നിലെന്ന് കണ്ടെത്തിയത്. നാല് നിര്‍ണ്ണായക സ്വിങ് സ്റ്റേറ്റുകളിലാണ് ബൈഡന്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും തുല്യ ശക്തിയുള്ള വടക്കന്‍ സംസ്ഥാനങ്ങളായ ഫ്‌ളോറിഡ, വിസ്‌കോണ്‍സിന്‍, പെന്‍സില്‍വേനിയ, അരിസോന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജോ ബൈഡനാണ് മുന്നിലെന്ന് ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളേജും സംയുക്തമായി നടത്തിയ സര്‍വ്വേ ഫലങ്ങള്‍ പറയുന്നു.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇലക്ടറല്‍ വോട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. സര്‍വ്വേ ഫലങ്ങളില്‍ ജോ ബൈഡനാണ് മുന്നിലെങ്കിലും ജയിക്കാന്‍ ആവശ്യമായ ഇലക്ടറല്‍ വോട്ടുകള്‍ ട്രംപിന് ലഭിക്കുമെന്ന സൂചനയുമുണ്ട്. കഴിഞ്ഞ തവണ ഇലക്ടര്‍ വോട്ടുകള്‍ തന്നെയായിരുന്നു ട്രംപിന് തുണയായത്

