അക്ഷയ കേരളം അവാർഡ് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിനു് ലഭിക്കുംവെളളിമാട്കുന്നിലെ സാമൂഹ്യക്ഷേമ വകുപ്പിൻ്റെ ആശാഭവനിൽ വെച്ച് നടന്ന ചടങ്ങിൽ എം.പി രാഘവൻ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവാണ് നസർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
MDR TB ഇല്ലാത്ത പഞ്ചായത്ത്,
ഡിഫാൾട്ട് ഇല്ലാതെ ചികിത്സ നൽകാനായ പഞ്ചായത്ത് എന്നീ രണ്ട് മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അക്ഷയ കേരളം അവാർഡിന് കുന്ദമംഗലം പഞ്ചായത്ത് അർഹമായിരിക്കുന്നത്.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചടങ്ങ് നടന്നത്. ഈ പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച കുന്ദമംഗലത്തെ ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, ആശ, അംഗൻവാടി, കുടുoബശ്രീ സന്നദ്ധ പ്രവർത്തകരെ ചടങ്ങിൽ അഭിനന്ദിച്ചു. തുടർന്നു വരുന്ന പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടു പോകണമെന്നും ജില്ലാ TB ഓഫീസർ അറിയിച്ചു. മെഡിക്കൽ ഓഫീസർ ഹസീന കരീം, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി്റി ചെയർപേഴ്സൺ അസ്ബിജ ഷക്കീർ, ഹെൽത്ത് ഇൻസ്പക്ടർ സി.പി സുരേഷ്ബാബു തുടങ്ങി ആരോഗ്യ ജനപ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു.