Trending

രാജ്യത്ത് കൊവിഡ് രോഗമുക്തർ 65 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 62,212 പേർക്ക് രോഗം

The best graphs and data for tracking the coronavirus pandemic - The Verge

രാജ്യത്ത് കൊവിഡ് രോഗമുക്തർ 65 ലക്ഷം കടന്നു. 65,24595 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. രോഗമുക്തി നേടുന്നവരുടെ എണ്ണമുയരുന്നത് രാജ്യത്തിന് ആശ്വാസമാണ്. ആകെ രോഗബാധിതർ 74 ലക്ഷം പിന്നിട്ടെങ്കിലും 7,95,087 രോഗികൾ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.  24 മണിക്കൂറിനിടെ 62,212 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 74,32,680 ആയി. ഇന്നലെ 837 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 1,12,998 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്.

മഹാരാഷ്ട്രയിൽ ഇന്നലെ 11,447 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 13,885 പേർ രോഗമുക്തി നേടി. കർണാടകയിൽ 7,542 പേർക്ക് രോഗം കണ്ടെത്തിയപ്പോൾ 8,580 പേർക്ക് രോഗം ഭേദമായി. ബംഗാളിൽ ഇന്നലെ 3,771പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണ് രേഖപ്പെടുത്തിയത്. ദില്ലിയിൽ ഇന്നലെ മാത്രം 3,432 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!