Trending

ജില്ലയിലെ 43 തദ്ദേശസ്വയംഭരണ സ്ഥാപനകൾക്ക് ശുചിത്വ പദവി അംഗീകാരം

Pinarayi Vijayan to lead delegation to Japan, South Korea amid opposition  protest | Pinarayi Vijayan| Foreign trip

മുഖ്യമന്ത്രി പിണറായി വിജയൻ ശുചിത്വ പദവി പ്രഖ്യാപനം നടത്തി

സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണത്തിൽ മികവ് തെളിയിച്ച 589 തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ജില്ലയിലെ 43 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ശുചിത്വ പദവിക്ക് അർഹമായത്. 39 ഗ്രാമപഞ്ചായത്തുകളും മൂന്ന് നഗരസഭകളും കോഴിക്കോട് കോര്‍പ്പറേഷനുമാണ് ഖരമാലിന്യ സംസ്‌കരണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് ശുചിത്വ പദവി കൈവരിച്ചത്. ശുചിത്വ പദവി പ്രഖ്യാപന ചടങ്ങിൽ പ്രശസ്തി പത്രം, പുരസ്‌ക്കാര സമര്‍പ്പണം എന്നിവ അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനചടങ്ങിന്റെ തുടര്‍ച്ചയായി നടത്തി.

ജില്ലയിലെ വടകര, കൊയിലാണ്ടി, മുക്കം നഗരസഭകള്‍, കോഴിക്കോട് കോര്‍പ്പറേഷന്‍, വടകര ബ്ലോക്കില്‍ ഏറാമല, അഴിയൂര്‍, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകള്‍ കുന്നുമ്മല്‍ ബ്ലോക്കില്‍ കുറ്റ്യാടി, കുന്നുമ്മല്‍, മരുതോങ്കര, കാവിലുംപാറ, വേളം, കായക്കൊടി, നരിപ്പറ്റ എന്നിവയും ശുചിത്വ പദവി നേടി. ബ്ലോക്ക് തലത്തില്‍ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി ഏര്‍പ്പാടാക്കികൊണ്ട് വടകര, കുന്നുമ്മല്‍ ബ്ലോക്കുകളെ ശുചിത്വ ബ്ലോക്കായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബാലുശ്ശേരി ബ്ലോക്കിലെ ഉള്ള്യേരി, നടുവണ്ണൂര്‍, ബാലുശ്ശേരി, കോട്ടൂര്‍, പനങ്ങാട്, പേരാമ്പ്ര ബ്ലോക്കിലെ പേരാമ്പ്ര, ചെറുവണ്ണൂര്‍, ചങ്ങരോത്ത്, ചക്കിട്ടപ്പാറ എന്നിവയും കൊടുവള്ളി ബ്ലോക്കില്‍ മടവൂര്‍, തിരുവമ്പാടി, കൂടരഞ്ഞി, കുന്ദമംഗലം ബ്ലോക്കില്‍ കാരശ്ശേരി, ചാത്തമംഗലം, കുരുവട്ടൂര്‍, മാവൂര്‍, പെരുമണ്ണ, പെരുവയല്‍, മേലടി ബ്ലോക്കിലെ മേപ്പയൂർ, തൂണേരി ബ്ലോക്കിലെ വളയം, തോടന്നൂര് ബ്ലോക്കില്‍ വില്യാപ്പള്ളി, മണിയൂര്‍, പന്തലായനി ബ്ലോക്കിലെ അത്തോളി, അരിക്കുളം, ചേമഞ്ചേരി, ചേളന്നൂര് ബ്ലോക്കിലെ കക്കോടി, കോഴിക്കോട് ബ്ലോക്കിലെ കടലുണ്ടി, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളുമാണ് ഖര മാലിന്യസംസ്‌കരണത്തിന് അടിസഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ട് ശുചിത്വ പദവി കൈവരിച്ച തദേശ ഭരണ സ്ഥാപനങ്ങള്‍.

സംസ്ഥാനത്ത് 501 ഗ്രാമപഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്ലോക്ക് പഞ്ചായത്തുകളുമാണ് ഈ നേട്ടം കൈവരിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻകേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷൻ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തിൽ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്.

ജൈവ മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിത കർമ്മസേനയുടെ സേവനവും സൂക്ഷിക്കുന്നതിന് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയും ഒരുക്കുക, പൊതു സ്ഥലങ്ങൾ മാലിന്യമുക്തമാക്കുക, സർക്കാർ ഓഫീസുകളിലും പൊതു സ്വകാര്യ ചടങ്ങുകളിലും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകൾ സൂചകങ്ങളായി നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിർണ്ണയം നടത്തിയത്. 100 ൽ 60 മാർക്കിനു മുകളിൽ ലഭിച്ച തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളാണ് ശുചിത്വ പദവിക്ക് അർഹത നേടിയത്. 100 ദിന കർമ്മപരിപാടിയിലും 12 ഇന കർമ്മ പരിപാടിയിലും ഉൾപ്പെടുത്തിയ പദ്ധതിയാണ് ഇത്.

കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ എം.എൽ.എ എ.പ്രദീപ് കുമാറിൽ നിന്ന് പുരസ്ക്കാരവും ജില്ലാ കലക്ടർ എസ്.സാംബശിവറാവുവിൽ നിന്ന് സർട്ടിഫിക്കറ്റും മേയർ തോട്ടത്തിൽ രവീന്ദ്രൻ ഏറ്റുവാങ്ങി.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ
ചടങ്ങിൽ ഡെപ്യൂട്ടി മേയർ മീരദർശക്, ജില്ലാശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ കൃപ വാര്യർ, ഹരിത കേരളം ജില്ലാ മിഷൻ റിസോഴ്സ് പേഴ്സൺ പി പ്രിയ, ഹെൽത്ത് സൂപ്പർവൈസർ കെ ശിവദാസ്, കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി.ബാബുരാജ്‌, ഹെൽത്ത് ഓഫീസർ ഡോ.ഗോപകുമാർ, കുടുംബശ്രീ പ്രൊജക്ട് ഓഫീസർ പ്രകാശ്, നിറവ് ഹരിത സഹായ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ടി.കെ.മോഹനൻ, ഹരിത കർമ്മ സേന പ്രതിനിധി ഷീബ, കോർപ്പറേഷൻ കൗൺസിലർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ സംസാരിച്ചു.

വടകര ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ എം.പി കെ.മുരളീധരന്‍, കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ കെ.ദാസന്‍ എംഎല്‍എ, വടകര മുനിസിപ്പാലിറ്റിയില്‍ സി. കെ.നാണു എംഎല്‍എ , ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ പി.ടി.എ റഹീം എംഎല്‍എ, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!