തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതി സ്വപ്നാ സുരേഷിന് ജാമ്യം.
കസ്റ്റംസ് കോടതിയാണ് സ്വപ്നാ സുരേഷിന് ജാമ്യം അനുവദിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് 60 ദിവസത്തിന് ശേഷം സ്വപ്നയ്ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്.
കേസില്‍ അറസ്റ്റിലായ 10 പേര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചു. എന്‍ഐഎ കേസില്‍ റിമാന്‍ഡിലായതിനാല്‍ സ്വപ്നയ്ക്ക് പുറത്തിറങ്ങാനാവില്ല.

