സ്വർണക്കടത്ത് കേസിൽ എഫ്ഐആറിലെ കുറ്റങ്ങൾക്ക് അനുബന്ധ തെളിവുകൾ അടിയന്തരമായി നൽകിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകേണ്ടി വരുമെന്ന് എൻ ഐ എയോട് വിചാരണ കോടതി. അന്വേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളടങ്ങിയ കേസ് ഡയറി ഹാജരാക്കണമെന്നും കോടതി എൻഐഎയോട് കോടതി നിർദേശിച്ചു.
കേസിലെ ചില പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമർശം. സ്വർണക്കടത്തിൽ ലാഭമുണ്ടാക്കിയവരെക്കുറിച്ചും അവരുടെ ബന്ധങ്ങളെക്കുറിച്ചും ഒരു പ്രത്യേക പട്ടിക നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
അതേസമയം സ്വർണക്കടത്ത് കേസിൽ പ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

