കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കാരന്തൂർ എ എം എൽ .പി സ്കൂളിൽ വെച്ച് നടന്ന കോവിഡ് ആർ ടി പി സി ആർ പരിശോധനയിൽ 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 15 പേരും കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ളവരാണ് നാലു പേർ തൊട്ടടുത്തുള്ള ഗ്രാമപഞ്ചായത്തിന് കീഴിലുള്ളവരുമാണ്. മടവൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ മൂന്നു പേർക്കും, പെരുവയൽ ഗ്രാമപഞ്ചായത്തിലെ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ച മറ്റു പഞ്ചായത്തിലുള്ളവർ.
ഈ കണക്കുകൾക്ക് പുറമെ സ്വകാര്യ ആശുപത്രിയിൽ നിന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ നാലു പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് മാത്രം കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം 19 ആയി
കാരന്തൂർ എ എം എൽ .പി സ്കൂളിൽ വെച്ച് നടന്ന കോവിഡ് ആർ ടി പി സി ആർ പരിശോധനയിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലെ വാർഡ് 3 പിലാശ്ശേരി, 17 പൈങ്ങോട്ടുപുറം വെസ്റ്റ്, എന്നിവയിൽ നാലു പേർ വീതവും.വാർഡ് 4 പൊയ്യയിൽ രണ്ടു പേർക്കും, 5 നൊച്ചിപൊയിൽ, 6 ചൂലാം വയൽ, 14 കുന്ദമംഗലം, 16 പൈങ്ങോട്ടുപുറം ഈസ്റ്റ്,20 കാരന്തുർ ഈസ്റ്റ് ഓരോരുത്തർക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ വാർഡ് 4 പൊയ്യ, 9 ചെത്തുക്കടവ് നോർത്ത്,16 പൈങ്ങോട്ടുപുറം ഈസ്റ്റ്, 20 കാരന്തുർ ഈസ്റ്റ് എന്നീ വാർഡുകളിൽ ഓരോരുത്തർക്കും വീതം രോഗം സ്ഥിരീകരിച്ചു
ലക്ഷണമുള്ളവർക്കും, രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുള്ളവരുമായ 204 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിൽ കഴിഞ്ഞ ദിവസം 31 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
.ആകെ 340 കോവിഡ് ടെസ്റ്റാണ് കഴിഞ്ഞ ദിവസം നടന്നത്.