നൗകാമ്പ് : അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ ബാഴ്‌സലോണ പുതിയ സീസണിന് തുടക്കം കുറിക്കുന്നു. അസ്വാരസ്യങ്ങൾ പുകയുകയാണ്, ആഗ്രഹിച്ചിട്ടും ക്ലബ് മാറാൻ കഴിയാത്തതിന്റെ നീരസം മെസിക്ക് വിട്ടുമാറിയിട്ടില്ല ഒപ്പം സുഹൃത്ത് സുവാരസിനോട് കാണിച്ച അവഗണനയെ കുറിച്ച് താരം തുറന്നു പറഞ്ഞതുമാണ്.
ഇതിനിടെയാണ് ബാഴ്‌സ സ്‌പാനിഷ് ലീഗിലെ ആദ്യകളിയിൽ വിയ്യാറയലിനെതിരെ ഇന്ന് ഇറങ്ങുന്നത്. പരിശീലകൻ റൊണാൾഡ് കൂമാന്റെ പരീക്ഷണകാലത്തിന്റെ തുടക്കംകൂടിയാകും ഇത്. പുലർച്ചെ 12. 30 നാണ് കളി. സൂപ്പർ താരം ലയണൽ മെസി തന്നെയാണ് ശ്രദ്ധാകേന്ദ്രം. സുവാരസ്, ഇവാൻ റാകിടിച്ച്, അർട്യൂറോ വിദാൽ, നെൽസൺ സെമെദോ എന്നിവർ ക്ലബ് വിട്ടു. മിറാലെം പ്യാനിച്ചാണ് പുതുതായി എത്തിയത്.

