
റിയാദ്: തിരക്കേറിയ തലസ്ഥാന നഗരിയില്‍ രോഗികളുമായി ആശുപത്രികളിലേക്ക് പായുന്ന ആംബുലന്‍സിെന്റ വളയം പിടിക്കാന്‍ വനിതയും. ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് ചക്രം പിടിക്കുന്നതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് സൗദിയിലെ ആദ്യ വനിത ആംബുലന്‍സ് ഡ്രൈവര്‍ സാറ അല്അനൈസി. റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്യുന്ന സാറ തെന്റ ദൗത്യത്തില്‍ ഏറെ സംതൃപ്തി കണ്ടെത്തുന്നു. ആംബുലന്‍സ് ഡ്രൈവര്‍ എന്ന ജോലിയില്‍നിന്ന് നിരവധി അനുഭവങ്ങളും ആത്മവിശ്വാസവും ലഭിച്ചുവെന്നും രോഗികളുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന ആത്മസംതൃപ്തി നല്‍കുന്നതായും അവര്‍ പറഞ്ഞു.
കുട്ടിക്കാലം മുതല്‍ ആരോഗ്യരംഗത്തു സേവനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു.
താമസിക്കുന്ന പ്രദേശത്ത് ആര്‍ക്കെങ്കിലും ചെറിയ മുറിവുകള്‍ പറ്റിയാല്‍ തന്നെ സമീപിക്കുകയും അവര്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ ചെയ്യാറുണ്ടെന്നും സാറ പറയുന്നു. ഇത് ഏറെ സന്തോഷം നല്‍കിയിരുന്നതായും ഹോം ഡോക്ടര്‍ എന്ന് പിതാവ് ഒരു ആശയം മുന്നോട്ടുവെച്ചിരുന്നെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളിയായി തന്നെ കണ്ടിരുന്നു. വാഹനം നിരത്തിലിറക്കും മുമ്ബ് പൂര്‍ണമായും പരിശോധിക്കും. എല്ലാ മേഖലയിലും സൗദി വനിതകള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. അവരെ ശാക്തീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമംതുടരുകയാണ്.

