ഫ്ലവേർസ് ടോപ് സിംഗർ റിയാലിറ്റി ഷോയിൽ ജനപ്രിയ ഗായകനായി തെരത്തെടുക്കപ്പെട്ട ഋതു രാജിന്, ലോകത്തെങ്ങുമുള്ള പ്രേക്ഷക ലക്ഷങ്ങളുടെ ഓമനയായ റിച്ചുട്ടന് ബാലസംഘം കുന്ദമംഗലം ഏരിയ കമ്മറ്റി അനുമോദനം സംഘടിപ്പിച്ചു.

റിച്ചുട്ടന്റെ വീട്ടിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ ബാലസംഘം കോഴിക്കോട് ജില്ല സെക്രട്ടറി അഖിൽ നാസിം ഉഹഹാരം സമർപ്പിച്ചു. ഏരിയ സെക്രട്ടറി ധീരജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അശ്വിനി അധ്യക്ഷം വഹിച്ചു. ജില്ലാ കൺവീനർ വി. സുന്ദരൻ. ഏരിയ കൺവീനർ സുനിൽ കാവുങ്ങൽ , സുനി. ഇ എന്നിവർ സംസാരിച്ചു


