
ഏരിമല പാറക്കണ്ടി റോഡിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഏരിമല പാറക്കണ്ടി റോഡ് പുനരുദ്ധാരണത്തിന്
10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ
അറിയിച്ചു.
കളന്തോട് കൂളിമാട് റോഡില്‍ നിന്ന് ആരംഭിച്ച് വെള്ളലശ്ശേരി റോഡിലേക്ക് എത്തിച്ചേരുന്ന ഈ പാത എം.വി.ആര് കാന്‍സര്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക്
എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായകരമാവും.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 7,8
വാര്‍ഡുകളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്.

