
മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മതസ്ഥാപനത്തിലെ അധ്യാപകനെതിരേ പോലിസ് കേസെടുത്തു. കല്‍പഞ്ചേരി സ്വദേശി സലാഹുദ്ദീന്‍ തങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. വാരണാക്കരയിലെ അറബിക് കോളജിലെ അധ്യാപകനായ ഇദ്ദേഹം ഇതേ സ്ഥാപനത്തില്‍ പഠിക്കുന്ന 17 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനവിവരം പെണ്‍കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. പ്രതി സലാഹുദ്ദീന്‍ തങ്ങള്‍ ഒളിവിലാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പോലിസ് വ്യക്തമാക്കി. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് പെണ്‍കുട്ടിയുടെ രഹസ്യമൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്.

