
കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻ്റ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഐ. ബി യിൽ നിന്ന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ താമരശ്ശേരി ഭാഗത്ത് നിന്ന് വാഷും വാറ്റു ഉപകരണങ്ങളൂം കണ്ടെത്തി. നമ്പികുളം മലയിൽ ഉള്ള കൊടും വനത്തിലെ കിഴക്കുപടിഞ്ഞാറായി ഒഴുകുന്ന നീർച്ചാലിന് സമീപംവെച്ച് വ്യാജ മദ്യ നിർമ്മാണത്തിനായി സൂക്ഷിച്ച് 1050 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചുത്. മൂന്നു നാല് കിലോമീറ്റർ എക്സൈസ് സംഘം വനത്തിലൂടെ അതീവ ദുഷ്കരമായി വഴിയിലൂടെ ചെന്നാണ് വാഷ് ശേഖരം കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു.. സർക്കിൾ ഇൻസ്പെക്ടർ വി.ആർ ദേവദാസിൻ്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിർമാണത്തിനുള്ള ശ്രമം ഇല്ലാതാക്കിയത് . സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ ഷംസുദ്ദീൻ.കെ,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത് സി.എം,റെനീഷ് കെ.പി, ഫെബിൻ എൽദോസ് എന്നിവരും ഉണ്ടായിരുന്നു.

