
ഡൽഹി: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ ദുബായ്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് 374 കോടി രൂപ ലഭിക്കുമെന്ന് ഇൻഷുറൻസ് അധികൃതർ അറിയിച്ചു. വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ദുബായിൽനിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേയിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിച്ചു രണ്ട് കഷണങ്ങളായി തകരുകയായിരുന്നു. അപകടത്തിൽ പൈലറ്റും സഹ പൈലറ്റും ഉൾപ്പടെ 18 പേർ മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വിമാനത്തിനുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് എയർ ഇന്ത്യഎക്സ്പ്രസിന് നൽകേണ്ട മൊത്തം ക്ലെയിം തുക ഏകദേശം 374 കോടി രൂപയാണ്. വിമാനം 370 കോടി രൂപയ്ക്ക് ഇൻഷ്വർ ചെയ്തിട്ടുണ്ട്. അപകടത്തിൽ വിമാനത്തിന് പൂർണ നാശനഷ്ടമുണ്ടായതിനാൽ ഇൻഷുറൻസ് തുടകം മൊത്തം നൽകപ്പെടും. ഇതു കൂടാതെ നാലുകോടി രൂപ അധികമായും അനുവദിക്കും.
ഉദ്യോഗസ്ഥൻ പറഞ്ഞു.
അടുത്തയാഴ്ച തന്നെ എയർ ഇന്ത്യ എക്സ്പ്രസിന് ഇടക്കാല പേയ്മെന്റ് അല്ലെങ്കിൽ ഓൺ അക്കൗണ്ട് പേയ്മെന്റ് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ലീഡ് റീഇൻഷുറർ ആവശ്യപ്പെട്ട രേഖകൾ എയർലൈൻ സമർപ്പിക്കേണ്ടതുണ്ട്. അത് ചെയ്തുകഴിഞ്ഞാൽ ക്ലെയിം പ്രോസസ്സ് ചെയ്യും. എയർ ഇന്ത്യ എക്സ്പ്രസിന് ക്ലെയിം പേയ്മെന്റ് ലീഡ് പ്രൈമറി ഇൻഷുറർ നൽകുകയും ലീഡ് റീഇൻഷുററിൽ നിന്ന് വീണ്ടെടുക്കുകയും ചെയ്യും.

