അഹമ്മദാബാദ് : മുന്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയും സിപിഐ നേതാവുമായ കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന് ആവിശ്യം ഉന്നയിച്ച് നൽകിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി.
കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും കോടതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ വെറുമൊരു ഒരു പബ്ലിസിറ്റി നേടാന്‍ വേണ്ടി കോടതിയെ സമീപിച്ച ഹരജിക്കാരനെതിരെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന് ഹരജിക്കാരനോട് 25,000 രൂപ കോടതിയില്‍ അടയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു.
ജസ്റ്റിസുമാരായ ശശി കാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവരുടെ ഡിവിഷന് ബെഞ്ചാണ് ഹർജി പരിഗണിച്ചിരുന്നത്. കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം എടുത്തുകളയണമെന്ന് കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നാഗേശ്വര്‍ മിശ്ര എന്നയാള്‍ ഹരജി നല്‍കിയത്.

