കോഴിക്കോട്: സ്ഥായിയായ ധാർമ്മിക മൂല്യങ്ങളെ നിരാകരിച്ചു കൊണ്ടുള്ള ഏതൊരു പ്രത്യയശാസ്ത്രവും മനുഷ്യവിമോചനം സാധ്യമാക്കില്ലെന്ന് കെ.എൻ.എം മർകസുദ്ദഅവ കോഴിക്കോട് ജില്ലാ സമിതി സംഘടിപ്പിച്ച ഐഡിയൽ ഡയലോഗ് അഭിപ്രായപ്പെട്ടു. . ബുദ്ധിയുടെ മതം മാനവതയുടെ ജീവൻ എന്ന സംസ്ഥാന തല ആദർശ കാമ്പയ്ൻറ ഭാഗമായി മഹാമാരിയിൽ മതം മരിച്ചുവോ എന്ന വിഷയത്തിൽ നടന്ന പരിപാടി അഡ്വ: ടി.എൻ.പ്രതാപൻ എം.പി.ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് പി.ടി.അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു.മുനവ്വറലി ശിഹാബ് തങ്ങൾ അതിഥിയായി പങ്കെടുത്തു. അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ ,ഡോ :മുഹമ്മദ് ഷാൻ ,എം.ടി. മനാഫ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അബ്ദുൽ റശീദ് മടവൂർ ,മുഹമ്മദ് ഉസ്മാൻ ,വി .സി .മറിയക്കുട്ടി സുല്ലമിയ്യ ,യഹ്യ മലോറം ,പ്രോഗ്രാം കോ ഓർഡിനേറ്റർ ശുക്കൂർ കോണിക്കൽ ,പി.അബ്ദുറഹിമാൻ സുല്ലമി ,ടി.പി.ഹുസൈൻകോയ , ഫാത്തിമ ഹിബ ,മെഹബൂബ് ഇടിയ ങ്ങര പ്രസംഗിച്ചു.
മൂല്യങ്ങൾ നിരാകരിച്ചാൽ മനുഷ്യ വിമോചനം അസാധ്യം;കെ.എൻ .എം ഐഡിയൽ ഡയലോഗ് ശ്രദ്ധേയമായി

