News

കോവിഡ് ബാധിതരുടെ ടെലിഫോണ്‍ വിവര ശേഖരണം : വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

കോവിഡ് ബാധിതരുടെ ടെലിഫോണ്‍ വിവര ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പോലീസ് ഉദ്യോഗസ്ഥർ നമ്പർ ശേഖരിക്കുന്ന നടപടി മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചെന്നിത്തല ആരോപിച്ചു. പൊലീസിന് സിഡിആര്‍ ചോദിക്കുന്നതിന് അവകാശമില്ല. പൊലീസിന്റെ നടപടി ഞെട്ടിക്കുന്നതാണ്. രോഗികളെ കുറ്റവാളികളാക്കാൻ അനുവദിക്കുകയില്ലയെന്നും രോഗം വരുന്നത് ഒരു കുറ്റമല്ലെയെന്നും ചെന്നിത്തല പത്ര സമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കും.

അതേസമയം, കൊവിഡ് രോഗികളുടെ ടെലിഫോണ്‍ വിവരം ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. കോണ്ടാക്ട് ട്രെയ്സിംഗിനായി നിരവധി സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് നമ്പർ ശേഖരണമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!