Trending

ലൈഫ് മിഷനിൽ വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 27 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 27 വരെ നീട്ടി നൽകി. അർഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാൽ ആദ്യം തയാറാക്കിയ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ കുടുംബങ്ങൾക്കാണ് ഇപ്പോൾ വീടിനായി അപേക്ഷിക്കാൻ അവസരം നൽകിയത്. നിലവിൽ ഓഗസ്റ്റ് 1 മുതൽ 14 വരെയായിരുന്നു അപേക്ഷിക്കുന്നതിനായി നൽകിയ സമയം.

എന്നാൽ കോവിഡ് മഹാമാരിയുടെയും പ്രളയസമാനമായ സാഹചര്യങ്ങളുടെയും കാരണങ്ങളാൽ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വീടിനായി അപേക്ഷിക്കുന്നതിനു ആവശ്യമായ രേഖകൾ എല്ലാ ഗുണഭോക്താക്കൾക്കും ഈ ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കി നൽകാൻ സാധിക്കുന്നില്ല എന്ന് ലൈഫ് മിഷനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 27 വരെ സമയം നീട്ടി നൽകുന്നതിന് ഇപ്പോൾ തീരുമാനിച്ചത്.

www.life2020.kerala.gov.in
എന്ന വെബ്‌സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്. അർഹരായ ഗുണഭോക്താക്കൾക്ക് വീട്ടിലിരുന്നു സ്വന്തമായോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തയാറാക്കിയിരിക്കുന്ന ഹെല്പ് ഡെസ്ക് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!