കുന്ദമംഗലം; കുതിരവട്ടം മാനസിക ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് ബന്ധുക്കളെത്താതെ ഇറക്കിവിട്ട യുവതിക്ക് കണ്ണിന് മര്‍ദ്ദനമേറ്റ് കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കുന്ദമംഗലം തെറ്റത്ത് പറമ്പിലെ സൗദ എന്ന മാനസിക വൈകല്യമുള്ള യുവതിയുടെ കണ്ണിനാണ് സെല്ലില്‍ നിന്നും മര്‍ദ്ദനമേറ്റ് കാഴ്ച നഷ്ടപ്പെട്ടതായി പരാതിയുള്ളത്.
ലോക്ഡൗണ്‍ സമയത്ത് അക്രമാസക്തമാവുകയും മാനസിക നില താളം തെറ്റുകയും ചെയ്ത യുവതിയെ കുന്ദമംഗലത്തെ സാമൂഹിക പ്രവര്‍ത്തകരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് കുതിരവട്ടത്ത് അഡ്മിറ്റ് ചെയ്യുന്നത്. അവിടെ ചികിത്സയിലിരിക്കെ സെല്ലില്‍ നിന്നും മര്‍ദനമേറ്റ് കാഴ്ച നഷ്ടപ്പെട്ടു എന്നാണ് യുവതി പറയുന്നത്. തുടര്‍ന്ന് ഹോസ്പിറ്റലില്‍ കാണിക്കുകയായിരുന്നു. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണ്.
വിഷയത്തില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയേക്കും.
എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം മാത്രമേ പ്രതികരിക്കാനാവു എന്ന് കുതിരവട്ടം മെന്റല്‍ ഹോസ്പിറ്റല്‍ ആര്‍എംഒ ഉണ്ണികൃഷ്ണനും സൂപ്രണ്ട് ഇന്‍ ചാര്‍ജ് ആശയും അറിയിച്ചു.

