സംസ്ഥാനത്ത് 4 കോവിഡ് മരണം കൂടി. ഇതോടെ ഇന്ന് സ്ഥിരീകരിക്കുന്ന മരണം 6 ആയി എറണാകുളം, മലപ്പുറം, കാസർഗോഡ്, കണ്ണൂർ, ഇടുക്കി എന്നീ ജില്ലകളിലാണ് കോവിഡ് മരണം സംഭവച്ചിരിക്കുന്നത്.
ഇടുക്കി നെടുങ്കണ്ടത്ത് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരിച്ചത് തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യയാണ് (58). എറണാകുളത്ത് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വസി കെ ഗോപി (70) ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു.
കൂടാതെ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് മരിച്ച 11 മാസം പ്രായമായ കുഞ്ഞിനും
കാസർഗോഡ് ജില്ലയിയിലെ ടി ഹസൈനാർ ഹാജി (78), ഷെഹർബാനു (73) എന്നിവരും
കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ചത് ചക്കരക്കല്ല് തലമുണ്ട സ്വദേശി സജിത് (40) ആണ് ഇദ്ദേഹം ന്യുമോണിയ ബാധിതനാണ്.