ആര്‍എസ്എസിന് പുതിയ സര്‍സംഘചാലകിന്റെ ആവശ്യമൊന്നുമില്ലെന്ന് കോടിയേരിക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കോടിയേരി ആര്.എസ്.എസ് ബന്ധം പറഞ്ഞ പരിശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന്. ആരോപിച്ചു. അഴിമതികളുടെയും പ്രഭവ കേന്ദ്രം സിപിഎം നേതാക്കളാണ്. ഇതില്‍ നിന്നൊക്കെ ശ്രദ്ധ തിരിച്ചുവിടാനാണ് കോടിയേരിയുടെ ശ്രമം.
കോണ്‍ഗ്രസില്‍ നിന്ന് ഒരു സര്സംഘചാലകിനെയോ സംഘചാലകിനെയോ ഞങ്ങള്‍ക്ക് ആവശ്യമില്ല. രമേശ് ചെന്നിത്തലയുടെയോ എസ്. രാമചന്ദ്രന് പിള്ളയുടേയോ പൂര്‍വകാലവും ഞങ്ങള്‍ക്ക് ബാധകമല്ലെന്നും സുരേന്ദ്രന് പറഞ്ഞു.
ആര്‍എസ്എസിന് പുതിയ സര്‍സംഘചാലകിന്റെ ആവശ്യമില്ല; കോടിയേരിക്ക് മറുപടിയുമായി കെ.സുരേന്ദ്രന്

