രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 55,079 പേര്‍ക്ക് കോവിഡ് ബാധിച്ച്. 779 പേര്‍ വൈറസ് ബാധ മൂലം മരിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന രോഗബാധയാണിത്.
ഇതുവരെ 16,38,871 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 10,57,806 പേര്‍ രോഗമുക്തി നേടി. 5,45,318 പേരാണ് ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയില്‍ ഇന്നലെ 11,147 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേര്‍ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു.
കര്‍ണാടകയില്‍ ഇന്നലെ 6,128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 83 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,18,632 ആയി.
തമിഴ്നാട്ടില്‍ ഇന്നലെ 5,864 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 2,39,978 ആയി.
മൊത്തം മരണ സംഖ്യ 3,838ആയി.

