
കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ കോഴിക്കോട് പയമ്പ്ര പുറ്റമണ്ണിൽ ത്താഴം കുരുവട്ടൂർ പഞ്ചായത്ത് മിച്ചഭൂമിക്ക് സമീപത്ത് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ വ്യാജമദ്യ നിർമാണത്തിനായി സൂക്ഷിച്ച 160 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തി. പ്രിവൻ്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിൻ്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിർമാണത്തിനുള്ള ശ്രമം ഇല്ലാതാക്കിയത്. പരിശോധനാ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു.ടി, ബിനീഷ് കുമാർ.എ.എം, അജിത്ത്.പി,അഖിൽ.പി,എന്നിവരുണ്ടായിരുന്നു

