കോവിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി നല്കാന് സര്‍ക്കാര്‍ ആലോചന. . കൂടുതല്‍ ടെസ്റ്റ് കിറ്റുകള്‍ വാങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ ആരോഗ്യവകുപ്പ് മാത്രമാണ് ആന്റിജന്‍ പരിശോധനകള്‍ നടത്തുന്നത്
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്കും അനുമതി നല്‍കണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചു. അന്തിമതീരുമാനം ഉടനുണ്ടാകും. നിലവില്‍ 1 ലക്ഷം ടെസ്റ്റ് കിറ്റുകളാണു സര്‍ക്കാരിന്റെ കൈവശമുള്ളത്. 1 ലക്ഷം കിറ്റുകള്‍ കൂടി ഉടന്‍ വാങ്ങും.
വിദേശയാത്രകള്‍ക്കുള്‍പ്പെടെ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ആന്റിജന്‍ ടെസ്റ്റ് സൗകര്യം വര്‍ധിപ്പിക്കണമെന്നാണു സര്‍ക്കാരിന്റെ നിലപാട്. ആരോഗ്യവകുപ്പിന്റെ നിലവിലെ സംവിധാനങ്ങളില്‍ ടെസ്റ്റിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതു പ്രായോഗികമല്ല.