സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. കള്ളക്കടത്തുകാരുമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക അകലം പാലിച്ചെങ്കില്‍ പ്രതിപക്ഷം സമരത്തിന് ഇറങ്ങേണ്ടി വരില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് വിവാദത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരായുള്ള സമരത്തിന്റെ ഭാഗമായി എറണാകുളം കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏത് അഴിമതിക്ക് മുമ്പിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ടെന്നും ഇതിനെതിരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതരുടെ പേര് പറയാതിരിക്കാന്‍ സ്വപ്നക്ക് പരിശീലനം നല്‍കുകയാണെന്നും എന്‍.ഐ.എ അന്വേഷണത്തിനൊപ്പം സി.ബി.ഐയും കേസില്‍ അന്വേഷണം നടത്തണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

